ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യക്ക് മറ്റൊരു മെഡൽ കൂടെ. ഇന്ത്യയുടെ 4×400 മീറ്റർ മിക്‌സഡ് റിലേ ടീം ഇന്ന് വെള്ളി മെഡൽ നേടി. ബഹ്‌റൈനും ശ്രീലങ്കയ്ക്കും പിന്നിൽ ഇന്ത്യ 3-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് എങ്കിലും ശ്രീലങ്കൻ അയോഗ്യരാക്കപ്പെട്ടതോടെ ഇന്ത്യയുടെ മെഡൽ വെള്ളിയായി മാറി.
ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ മിക്സഡ് റിലേയിൽ നിലവിലെ ചാമ്പ്യന്മാരായിരുന്നു ഇന്ത്യ. മുഹമ്മദ് അനസ് ഉൾപ്പെടെയുള്ള പ്രമുഖർ ഇല്ലാതെ ഇറങ്ങിയത് ആണ് ഇന്ത്യയെ ഇറങ്ങിയത്. മുഹമ്മദ് അജ്മൽ (43.14 സെ.), വിത്യ രാംരാജ് (54.19), രാജേഷ് രമേഷ് (45.77), ശുഭ വെങ്കിടേശൻ (51.24 സെ.) എന്നിവരുടെ ടീം 3.14.34 സെക്കൻഡിൽ ആണ് ഇന്ന് ഓടി എത്തിയത്.
ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ 12-ാം മെഡലാണിത്.
3:14.02 സെക്കൻഡിലാണ് ബഹ്‌റൈൻ സ്വർണം നേടിയത്.