വിരാട് കോഹ്ലിയും ഹാരിസ് റഹൂഫും രാജ്യാന്തര മത്സരങ്ങളിൽ നേർക്കുനേർ വരുന്നതിന് ഏറെ മുമ്പ് ഇന്ത്യക്കായി നെറ്റസിൽ ബൗൾ ചെയ്യാൻ ഹാരിസ് റഹൂഫ് എത്തിയിരുന്നു. 2108-19ൽ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തുമ്പോൾ ആയിരുന്നു ഹാരിസ് റഹൂഫ് ഇന്ത്യയുടെ നെറ്റ് ബൗളർ ആയത്. അന്ന് തന്നെ കോഹ്ലി ഒരു മത്സരത്തിൽ എന്ന പോലെയാണ് നേരിട്ടത് എന്ന് ഹാരിസ് റഹൂഫ് പറയുന്നു.
“ഞാൻ ഇന്ത്യൻ ടീമിന്റെ നെറ്റ് ബൗളറായിരുന്നപ്പോൾ വിരാട് കോഹ്‌ലിക്ക് പന്തെറിയുമ്പോൾ, പന്ത് തന്റെ ബാറ്റിൽ എവിടെയാണ് പതിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമെന്ന് എനിക്ക് തോന്നി. അവൻ വളരെ കോൺസെന്റ്രേറ്റഡ് ആയിരുന്നു, അത് അവന്റെ ഏകാഗ്രത എത്രമാത്രം മൂർച്ചയുള്ളതാണെന്ന് കാണിച്ചുതരുന്നു,” റൗഫ് പറഞ്ഞു.
“നെറ്റ്‌സിലെ പരിശീലന സെഷനുകളിൽ പോലും, ഒരു നെറ്റ് ബൗളർ ആയിരുന്നിട്ടും ഞാൻ അവനെതിരെ ഒരു മത്സരം കളിക്കുന്നത് പോലെ എനിക്ക് തോന്നി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിയന്ത്രണവും തീവ്രതയും കണ്ടപ്പോൾ ക്രിക്കറ്റിൽ എന്തുകൊണ്ടാണ് അദ്ദേഹം ഇത്രയും പ്രശസ്തി നേടിയതെന്ന് എനിക്ക് മനസ്സിലായി.” റഹൂഫ് പറഞ്ഞു.