ഹോക്കിയിൽ കൊറിയയെ ഇന്ത്യൻ വനിതാ ടീം സമനിലയിൽ പിടിച്ചു

Newsroom

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സമനില. ഇന്ന് ശക്തരായ കൊറിയയെ നേരിട്ട ഇന്ത്യ 1-1 എന്ന സമനിലയിലാണ് കളി അവസാനിപ്പിച്ചത്. ആറ് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുള്ള ടീമാണ് കൊറിയ. ഇന്ന് തുടക്കത്തിൽ ലീഡ് എടുത്തതും അവരായിരുന്നു. ആദ്യ ക്വാർട്ടറിൽ 12ആം മിനുട്ടിൽ ഹൈജിൻ ചോ ആണ് കൊറിയക്ക് ലീഡ് നൽകിയത്.

ഇന്ത്യ 23 10 01 16 10 50 597

44ആം മിനുട്ടിൽ ഒരു പെനാൾട്ടി കോർണർ ലക്ഷ്യത്തിൽ എത്തിച്ച് നവ്നീത് കോർ ഇന്ത്യക്ക് സമനില നൽകി‌. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് 2 വിജയവും ഒരു സമനിലയുമാണ് ഉള്ളത്. ഇന്ത്യയുടെ സെമി പ്രതീക്ഷ ഇപ്പോഴും സജീവമാണ്.