മഴയോട് മഴ, തിരുവനന്തപുരത്തെ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു

Newsroom

തിരുവനന്തപുരം ആതിഥ്യം വഹിക്കുന്ന ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു‌. ശക്തമായ മഴ കാരണം ഒരു പന്ത് പോലും എറിയാൻ ആയില്ല. കേരളത്തിൽ അടുത്ത ഒരാഴ്ചത്തേക്ക് ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്‌‌. ഇത് ക്രിക്കറ്റ് പ്രേമികൾക്ക് ആകെ നിരാശ നൽകും. ടോസ് ചെയ്യാൻ പോലുമുള്ള സാഹചര്യം ഇല്ലാത്തതിനാൽ 3.15pmന് കളി ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിച്ചു.

മഴ 23 09 29 16 13 17 598

ഇന്ന് ഹൈദരാബാദിൽ നടക്കുന്ന പാകിസ്താനും ന്യൂസിലൻഡും തമ്മിലുള്ള സന്നാഹ മത്സരത്തെയും മഴ ബാധിച്ചിട്ടുണ്ട്. ആകെ മൂന്ന് സന്നാഹ മത്സരങ്ങൾ ആണ് ഇന്ന് ഇന്ത്യയിൽ ആകെ നടക്കുന്നത്. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടുന്നുണ്ട്.