ഇന്ത്യയിലേക്ക് ആദ്യമായി കളിക്കാൻ എത്തുന്ന പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം താൻ ഇന്ത്യയിൽ കളിക്കാനായി കാത്തിരിക്കുക ആണെന്നു പറഞ്ഞു. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത് നല്ലതായിരിക്കുമെന്ന് ബാബർ പറഞ്ഞു. പാകിസ്താനിൽ നിന്ന് ലോകകപ്പിനായി യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ബാബർ.
“നിർഭാഗ്യവശാൽ, ഞങ്ങൾക്ക് പാകിസ്താൻ ആരാധകരെ മിസ് ചെയ്യും. എന്നിരുന്നാലും, എനിക്കറിയാവുന്നിടത്തോളം, ടിക്കറ്റുകൾ എല്ലാം വിറ്റുതീർന്നു, അതിനാൽ ഞങ്ങൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയങ്ങളിൽ കളിക്കും. ഞങ്ങളുടെ ആരാധകർ അവിടെ ഉണ്ടാകില്ലെങ്കിലും, സോഷ്യൽ മീഡിയ വഴി അവർ തങ്ങളെ പിന്തുണക്കും.” ബാബർ പറഞ്ഞു.
“ഇന്ത്യയിലെ ആരാധകരും ഞങ്ങളോട് അവരുടെ സ്നേഹം പ്രകടിപ്പിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട്, ഇതുവരെ ഞാൻ അത് അനുഭവിച്ചിട്ടില്ലെങ്കിലും, ഇന്ത്യയി) കളിക്കാൻ ഞാൻ ആവേശത്തിലാണ്,കാത്തിരിക്കുകയാണ്” ബാബർ പറഞ്ഞു.