“ഇന്ത്യയിൽ നിന്ന് ലോകകപ്പ് കിരീടവുമായി മടങ്ങുക ആണ് പാകിസ്താന്റെ ലക്ഷ്യം” – ബാബർ അസം

Newsroom

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനായി ടീം ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഗദ്ദാഫി സ്റ്റേഡിയത്തിൽ ഇന്ന് വാർത്താസമ്മേളനം നടത്തി. ഇന്ത്യയിൽ നിന്ന് മട‌ങ്ങുമ്പോൾ കയ്യിൽ ലോകകപ്പ് ഉണ്ടാകണം എന്നാണ് ആഗ്രഹം എന്ന് ബാബർ അസം പറഞ്ഞു.

Picsart 23 09 26 15 36 54 201

ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ നമുക്കെല്ലാവർക്കും അഭിമാനമുണ്ട്. ഞങ്ങൾ ഇന്ത്യയിൽ മുമ്പ് കളിച്ചിട്ടില്ലെങ്കിലും ഞങ്ങൾ അധികം സമ്മർദ്ദം അതിൽ ചെലുത്തുന്നില്ല. ഞങ്ങൾ സാഹചര്യങ്ങൾ പഠിച്ചിട്ടുണ്ട്, മറ്റ് ഏഷ്യൻ രാജ്യങ്ങളിലേതിന് സമാനമായ സാഹചര്യങ്ങൾ ആണ് അവിടെ എന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. ബാബർ പറഞ്ഞു.

ഇത്തവണ ക്യാപ്റ്റൻ എന്ന നിലയിൽ യാത്ര ചെയ്യുന്നത് എനിക്ക് അഭിമാനകരമാണ്, ഇത്തവണ ഒരു ട്രോഫിയുമായി ഞങ്ങൾ തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ ടോപ്-ഫോർ ആകുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം. കിരീട വിജയികളായി മടങ്ങിവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബാബർ കൂട്ടിച്ചേർത്തു.