ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞു, പ്രതീക്ഷയോടെ ഇന്ത്യ

Newsroom

ഹാങ്‌ഷൂ ഒളിമ്പിക് സ്‌പോർട്‌സ് സെന്റർ സ്റ്റേഡിയത്തിൽ നടന്ന വർണാഭമായ ചടങ്ങോടെ 19ആം ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം കുറിച്ചു. 2 ആഴ്‌ച നീണ്ടുനിൽക്കുന്ന ഗെയിംസിന് മനോഹരമായ തുടക്കമാണ് ലഭിച്ചത്. മുൻ ഏഷ്യൻ ഗെയിംസുകളെ എല്ലാം പിറകിലാക്കുന്നത് ആയിരുന്നു ഈ ഉദ്ഘാടന ചടങ്ങ്.

Picsart 23 09 23 19 55 41 538

ഉദ്ഘാടന ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഭാര്യ പെങ് ലിയുവാനും പങ്കെടുത്തു. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ലോവ്‌ലിന ബോർഗോഹെയ്‌നും ഹർമൻപ്രീത് സിംഗുമാണ് ഇന്ത്യയുടെ സംഘത്തെ പരേഡിൽ നയിച്ചത്. ഇന്ത്യൻ സംഘത്തിൽ വെറ്ററൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ ഉൾപ്പെടെ വലിയ നിര പങ്കെടുത്തു.