നെയ്മറിന്റെ അരങ്ങേറ്റത്തിൽ അൽ ഹിലാലിന് 6 ഗോളടിച്ച് ആധികാരിക വിജയം

Newsroom

Picsart 23 09 16 01 32 04 803
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി അറേബ്യൻ ലീഗിൽ അരങ്ങേറ്റം കുറിച്ചു. ഇന്ന് അൽ ഹിലാലിനായി ഇറങ്ങിയ നെയ്മർ വിജയവുമായാണ് കളം വിട്ടത്. ഇന്ന് അൽ ഹിലാൽ അൽ റിയാദിനെതിരെ ഒന്നിനെതിരെ ആറു ഗോളിന്റെ വിജയം നേടി. ഈ വിജയത്തോടെ അൽ ഹിലാൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

Picsart 23 09 16 01 32 25 348

ഇന്ന് നെയ്മർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ 30ആം മിനുട്ടിൽ മിട്രോവിചിന്റെ ഒരു പെനാൾട്ടിയിൽ നിന്നാണ് അൽ ഹിലാൽ ലീഡ് എടുത്തത്. ആദ്യ പകുതി അവസാനിക്കും മുമ്പ് അൽ ഷഹ്റാണിയിലൂടെ ഹിലാൽ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ നെയ്മർ സബ്ബായി അരങ്ങേറ്റം നടത്താൻ ആയി കളത്തിൽ എത്തി. 68ആം മിനുറിൽ നെയ്മറിന്റെ പാസിൽ നിന്ന് ഉണ്ടായ അവസരം അൽ ഹിലാലിന്റെ മൂന്നാം ഗോളായി മാറി. നസീർ അൽ ദാസരി ആയുരുന്നു ആ ഗോൾ നേടിയത്.

83ആം മിനുട്ടിൽ നെയ്മറിന്റെ അസിസ്റ്റിൽ നിന്ന് മാൽകോം ഗോൾ കണ്ടെത്തി. സ്കോർ 4-0. 86ആം മിനുട്ടിൽ നെയ്നർ ഒരു പെനാൾട്ടി നേടി‌‌. ആ പെനാൾട്ടി അൽ ദാസരി ലക്ഷ്യത്തിലേക്ക് എത്തിച്ച് അൽ ഹിലാലിന്റെ ലീഡ് ഉയർത്തി. ഇഞ്ച്വറി ടൈമിൽ നെയ്മറിന്റെ ഒരു ഷോട്ട് റിയാദ് കീപ്പർ തടഞ്ഞു എങ്കിലും റീബൗണ്ടിലൂടെ അൽ ദസാരി ആ പന്ത് വലയിലേക്ക് തന്നെ എത്തിച്ച് വിജയം പൂർത്തിയാക്കി.

6 മത്സരങ്ങൾ കഴിഞ്ഞപ്പോൾ അൽ ഹിലാലിന് 16 പോയിന്റ് ആണുള്ളത്. അവരാണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്.