അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ലോകകപ്പിനായുള്ള് 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിൽ കളിച്ച ടീമിൽ നിന്ന് നാലു പേർ പുറത്തായി. ഏഷ്യാ കപ്പിൽ ടോപ് 4ൽ എത്താൻ അഫ്ഗാനായിരുന്നില്ല. ഇത് മൂന്നാം തവണയാണ് അഫ്ഗാനിസ്ഥാൻ ലോകകപ്പ് കളിക്കുന്നത്.
ഹഷ്മത്തുള്ള ഷാഹിദി നയിക്കുന്ന ടീമിൽ നിന്ന് കരിം ജനത്ത്, ഷറഫുദ്ദീൻ അഷ്‌റഫ്, സുലിമാൻ സാഫി തുടങ്ങിയവരെയാണ് ഒഴിവാക്കിയത്. 15 അംഗ സംഘത്തിൽ ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, നജിബുള്ള സദ്രാൻ, റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ വലിയ പേരുകൾ ഉണ്ട്.
നവീൻ ഉൾ ഹഖും ടീമിൽ ഇടം നേടി.നവീൻ ഇതുവരെ ഏഴ് ഏകദിനങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. ഗുൽബാദിൻ നായിബ്, ഷറഫുദ്ദീൻ അഷ്‌റഫ്, ഫരീദ് അഹമ്മദ് മാലിക് എന്നീ മൂന്ന് റിസർവ് താരങ്ങളെയും അഫ്ഗാൻ പ്രഖ്യാപിച്ചു.
അഫ്ഗാൻ ടീം:
Hashmatullah Shahidi (C), Rahmanullah Gurbaz (WK), Ibrahim Zadran, Mohammad Nabi, Rahmat Shah, Riaz Hassan, Najibullah Zadran, Ikram Alikhil, Azmatullah Omarzai, Rashid Khan, Abdul Rahman, Noor Ahmad, Mujeeb Ur Rahman, Fazalhaq Farooqi and Naveen Ul Haq
Reserve players- Gulbadin Naib, Sharafudin Ashraf, Farid Ahmad Malik.