കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് യു എ ഇയിലെ രണ്ടാം മത്സരം

Newsroom

കേരള ബ്ലാസ്റ്റേഴ്സ് യു എ ഇ പ്രീസീസൺ ടൂറിലെ രണ്ടാം മത്സരത്തിന് ഇന്ന് ഇറങ്ങും. ഇന്ന് ഷാർജ എഫ് സിയെകാകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. രാത്രി 8.30നാകും മത്സരം നടക്കുക. ആദ്യ മത്സരത്തിൽ വലിയ പരാജയം നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കുറച്ചു കൂടെ മെച്ചപ്പെട്ട പ്രകടനം ആകും ആഗ്രഹിക്കുന്നത്.

Picsart 23 09 12 00 46 08 702

ആദ്യ മത്സരത്തിൽ അൽ വാസലിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 6-0ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്നത്തെ മത്സരം കഴിഞ്ഞാൽ ഒരു മത്സരം കൂടി ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ കളിക്കും. അതു കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ് കേരളത്തിലേക്ക് മടങ്ങും.