പോൽ പോഗ്ബയുടെ കരിയറിൽ ഒരു തിരിച്ചടി കൂടെ. ഓഗസ്റ്റ് 20-ന് സീരി എയിൽ യുഡിനീസിനെതിരായ യുവന്റസ് മത്സരത്തിനു ശേഷം നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പോൾ പോഗ്ബയെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി അറിയിപ്പ് വന്നു. ഉഡിനെസെക്ക് എതിരായ 3-0ന്റെ വിജയത്തിന് ശേഷം നടന്ന ഉത്തേജക പരിശോധനയിൽ പോഗ്ബ പരാജയപ്പെട്ടുവെന്ന വാർത്ത ANSA ഏജൻസി ആണ് സ്ഥിരീകരിച്ചത്.
ആ മത്സരത്തിൽ പോഗ്ബ കളിച്ചിരുന്നില്ല എങ്കിലും ബെഞ്ചിൽ ഉണ്ടായിരുന്നു. രക്തപരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയർന്നതായി കണ്ടെത്തി. പോസിറ്റീവ് ഫലം സ്ഥിരീകരിക്കുന്നതിനായി ബി സാമ്പിളും വിശകലനം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. അതുവരെ താരം സസ്പെൻഷനിലായിരിക്കും.