ലെബനനോട് ഏറ്റ തോൽവി, ഇന്ത്യ ഫിഫ റാങ്കിംഗിൽ 102ലേക്ക് ഇറങ്ങും

Newsroom

ഇന്ന് ലെബനനോട് ഏറ്റ പരാജയം ഇന്ത്യക്ക് റാങ്കിംഗിൽ വലിയ തിരിച്ചടിയാകും. ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ഇന്ത്യ കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തത്. കിംഗ്സ് കപ്പ് സെമി ഫൈനലിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇറാഖിനോട് തോറ്റിരുന്നു. ഇന്ന് നടന്ന മൂന്നാം സ്ഥാനത്തിനായി നടന്ന പോരാട്ടത്തിൽ ഇന്ത്യ ലെബനനോട് 1-0നും തോറ്റു. ഇന്ത്യക്ക് ഇതോടെ 5 പോയിന്റോളം റാങ്കിംഗിൽ നഷ്ടപ്പെടും എന്നാണ് റിപ്പോർട്ട്.

Picsart 23 09 10 18 09 50 627

മൂന്ന് സ്ഥാനങ്ങളോളം ഇന്ത്യ റാങ്കിംഗിൽ പിറകോട്ട് വരും. 102ആം സ്ഥാനത്താകും ഇന്ത്യയുടെ സ്ഥാനം‌. ആദ്യ 100ൽ ഉണ്ടായിരുന്ന ഇന്ത്യ അവസാന റാങ്കിംഗുകളിൽ എല്ലാം മുന്നോട്ടേക്ക് ആയിരുന്നു പോയത്‌. റാങ്കിംഗിലെ പുതിയ തിരിച്ചടി ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് നിരാശ നൽകും.