മെസ്സി അല്ലാതാര്!! ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന ഇക്വഡോറിനെ തോല്പ്പിച്ചു

Newsroom

ലയണൽ മെസ്സിയുടെ മാജിക്ക് തുടരുന്നു. ഇന്ന് 2026 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇക്വഡോറിനെ നേരിട്ട അർജന്റീനയെ വിജയിപ്പിച്ചതും മെസ്സി തന്നെ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ തോല്പ്പിച്ചത്. അത് മെസ്സിയുടെ ഒരു മാരക ഫ്രീകിക്കിലൂടെ ആയിരുന്നു. ഇന്ന് തുടക്കം മുതൽ അർജന്റീന പന്ത് കൈവശം വെച്ചു എങ്കിലും വിജയ ഗോൾ നേടാൻ അർജന്റീന കുറച്ച് പാടുപെട്ടു.

മെസ്സി 23 09 08 07 30 19 316

ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. മത്സരത്തിന്റെ 78ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്ക് ആണ് ഗോളിലേക്ക് വഴിവെച്ചത്. മെസ്സി എടുത്ത ഫ്രീകിക്ക് ഗോൾ കീപ്പറെ ഞെട്ടിച്ച് ഗോൾ വലയുടെ ഇടതു മൂലയിൽ പതിച്ചു. ഈ ഗോൾ അർജന്റീനയുടെ വിജയവും ഉറപ്പിച്ഛു.

ഈ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന ഒരു മത്സരം കൂടെ കളിക്കും. സെപ്റ്റംബർ 12ന് ബൊളീവിയക്ക് എതിരെയാകും അർജന്റീനയുടെ അടുത്ത മത്സരം.