സഞ്ജു സാംസണെ അവഗണിച്ച് സൂര്യകുമാറിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ എടുത്ത തീരുമാനം ശരിയാണെന്ന് ഹർഭജൻ സിംഗ്. സഞ്ജുവിനെക്കാൾ നല്ല താരം സൂര്യകുമാർ ആണെന്നും സൂര്യകുമാർ ഒരു 30 പന്ത് ബാറ്റു ചെയ്താൽ കളി തന്നെ മാറും എന്നും ഹർഭജൻ പറഞ്ഞു.
“സഞ്ജു സാംസണേക്കാൾ മുകളിൽ സൂര്യയെ തിരഞ്ഞെടുത്തത് ശരിയായ തീരുമാനം ആണ്. സൂര്യ ഒരു സമ്പൂർണ്ണ കളിക്കാരനാണ്. സഞ്ജുവിന് ഇപ്പോൾ അത് പോലെയുള്ള മികവ് മിഡിൽ ഓവറിൽ ഇല്ല,” ഹർഭജൻ പറഞ്ഞു.
“സൂര്യയെക്കാൾ റിസ്ക് ഉള്ള ക്രിക്കറ്റാണ് സാംസൺ കളിക്കുന്നത്. ടി20യിൽ ചെയ്യുന്നതുപോലെ സൂര്യയ്ക്ക് കൃത്യമായ പന്തുകൾ ബാറ്റ് ചെയ്യേണ്ടതുണ്ട്. 35-ാം ഓവർ മുതൽ ബാറ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഫീൽഡിലെ വിടവുകൾ കണ്ടെത്താൻ കഴിയുന്ന ഒരു ഗെയിം ആവശ്യമാണ്. അതിന് സൂര്യയെക്കാൾ നല്ല ആരുമില്ല. എന്റെ തീരുമാനമാണെങ്കിൽ, എല്ലാ കളിയിലും ഞാൻ സൂര്യയെ കളിപ്പിക്കും, അദ്ദേഹത്തിന് കളി മാറ്റാൻ വെറും 30 പന്തുകൾ മതി,” ഹർഭജൻ പറഞ്ഞു.