ദേശീയ ജൂനിയർ ഫുട്ബോൾ, കേരളം ജമ്മു കാശ്മീരിനെ തകർത്തു

Newsroom

Picsart 23 09 06 13 31 50 153
Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ ജൂനിയർ ഫുട്ബോളിൽ ഇന്ന് ജമ്മു കാശ്മീരിനെ നേരിട്ട കേരളം വലിയ വിജയം തന്നെ നേടി. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് കേരളത്തിന്റെ യുവനിര വിജയിച്ചു കയറിയത്. 15ആം മിനുട്ടിൽ സിനാൻ ആണ് കേരളത്തിന് ആദ്യ ലീഡ് നൽകിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ അനസിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ ഇരട്ട ഗോളുകളുമായി ഷബീൽ കേരളത്തിന്റെ വിജയം ഉറപ്പിച്ചു. 79, 90 മിനുട്ടുകളിൽ ആയിരുന്നു ഷബീലിന്റെ ഗോളുകൾ. ഇനി കേരളം 8ആം തീയതി വെസ്റ്റ് ബംഗാളിനെ നേരിടും. കേരളത്തിന്റെ ഗ്രൂപ്പിൽ അവസാന മത്സരം മേഘാലയോട് ആണ്.