2023ലെ ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിനെ സ്വാധീനിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. നാളെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കാൻ ഇരിക്കെ സംസാരിക്കുകയായിരുന്നു രോഹിത്. ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ലോകകപ്പ് ടീം എങ്ങനെയായിരിക്കുമെന്ന് ഇന്ത്യക്ക് ധാരണയുണ്ടായിരുന്നുവെന്ന് രോഹിത് പറഞ്ഞു.
“നോക്കൂ, ഞങ്ങൾ ഇവിടെ വന്നപ്പോൾ, ഞങ്ങളുടെ മനസ്സിൽ, ഞങ്ങളുടെ ലോകകപ്പിനു പോകുന്ന 15 പേർ ആരായിരിക്കും എന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഞങ്ങളുടെ മനസ്സിൽ കാര്യങ്ങൾ വളരെ വ്യക്തമായിരുന്നു. സ്ക്വാഡ് എങ്ങനെയായിരിക്കുമെന്നതിന്റെ പൂർണ്ണമായ ചിത്രം ഏഷ്യാ കപ്പ് ഞങ്ങൾക്ക് നൽകാൻ പോകുന്നില്ല എന്ന് അറിയാമായിരുന്നു. കാരണം ഞങ്ങൾക്ക് രണ്ട് മത്സരങ്ങൾ മാത്രമേ കളിക്കാനുണ്ടായിരുന്നുള്ളൂ.” രോഹിത് പറഞ്ഞു
“ആദ്യ ഗെയിമിൽ ഞങ്ങൾക്ക് ബാറ്റ് ചെയ്യാൻ കഴിഞ്ഞു ഈ മത്സരത്തിൽ ഞങ്ങൾ ബൗളും ചെയ്തു. അത് ഭാഗ്യമായി” രോഹിത് ശർമ്മ പറഞ്ഞു.