ഇന്ന് ഇന്ത്യ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കും

Newsroom

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് ടീം പ്രഖ്യാപിക്കാൻ ആണ് ഇന്ത്യ പദ്ധതിയിടുന്നത്‌‌. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ഏറ്റുമുട്ടലിന്റെ പിറ്റേ ദിവസം ആകും സ്ക്വാഡ് പ്രഖ്യാപനം എന്നായിരുന്നും ആദ്യം തീരുമാനിച്ചത്. എന്നാൽ രാഹുൽ ഫിറ്റ്നസ് ഉറപ്പു വരുത്താനായി രണ്ട് ദിവസം കൂടെ ഇന്ത്യ കാത്തിരിക്കുകയായിരുന്നു.

Picsart 23 08 28 21 56 06 793

ഏഷ്യാ കപ്പ് സ്ക്വാഡ് തന്നെയാകും ലോകകപ്പിനും ഇന്ത്യ തിരഞ്ഞെടുക്ക എന്നാണ് സൂചനകൾ. അഹമ്മദാബാദിൽ ലോകകപ്പ് ആരംഭിക്കുന്നതിന് 7 ദിവസം മുമ്പ് വരെ, അതായത് സെപ്തംബർ 28വരെ ഇന്ത്യയ്ക്ക് ടീമിൽ മാറ്റങ്ങൾ വരുത്താൻ ആകും. കെ എൽ രാഹുൽ ലോകകപ്പ് സ്ക്വാഡിൽ ഉണ്ടാകും. ചാഹലിനെ ലോകകപ്പിൽ പരിഗണിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്‌. മലയാളി താരം സഞ്ജു സാംസൺ റിസേർവ്സ് താരമായി ടീമിനൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.