ഫിഫ ലോകകപ്പ് 2026, AFC ഏഷ്യൻ കപ്പ് 2027 പ്രിലിമിനറി ജോയിന്റ് യോഗ്യതാ റൗണ്ട് 2 എന്നിവയിലെ ഇന്ത്യയുടെ ആദ്യ രണ്ട് ഹോം മത്സരങ്ങൾക്കുള്ള വേദികളെ എ ഐ എഫ് എഫ് ഇന്ന് പ്രഖ്യാപിച്ചു. ഭുവനേശ്വറും ഗുവാഹത്തിയും ആകും ഈ മത്സരങ്ങൾക്ക് വേദിയാവുക.
ഖത്തറിനും കുവൈത്തിനും ഒപ്പം അഫ്ഗാനിസ്ഥാനും മംഗോളിയയും തമ്മിലുള്ള പ്രാഥമിക യോഗ്യതാ റൗണ്ട് 1 മത്സരത്തിലെ വിജയികളും ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് ഒപ്പം ഉണ്ടാകും. 2023 നവംബർ 21ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് നിലവിലെ ഏഷ്യൻ കപ്പ് ചാമ്പ്യൻമാരായ ഖത്തറിനെ ഇന്ത്യ നേരിടുൻ.
നവംബർ 16ന് കുവൈറ്റിൽ നടക്കുന്ന എവേ മത്സരത്തോടെയാണ് യോഗ്യത പോരാട്ടങ്ങൾ ആരംഭിക്കുക.
അഫ്ഗാനിസ്ഥാനോ മംഗോളിയയോ ആകും ഗുവാഹത്തിയിൽ ഇന്ത്യക്ക് എതിരെ കളിക്കുക. 2024 ജൂൺ 6-ന് നടക്കുന്ന കുവൈത്തിനെതിരായ ഇന്ത്യയുടെ ഹോം ലെഗിനുള്ള വേദി പിന്നീട് തീരുമാനിക്കും.