കേരളത്തെ മുമ്പ് സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കിയ സതീവൻ ബാലൻ കേരളത്തിന്റെ പരിശീലകനായി വീണ്ടും എത്തി

Newsroom

2018ൽ കേരളത്തിന്റെ നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച് സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കിയ പരിശീലകൻ സതീവൻ ബാലൻ കേരള പരിശീലകൻ ആയി തിരികെയെത്തി. ഈ വർഷം നടക്കുന്ന സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പരിശീലകനായി സതീവൻ ബാലനെ നിയമിച്ചതായി കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു. പി കെ അസീസ് അസിസ്റ്റൻ പരിശീലകനായും ഹർഷൽ റഹ്മാൻ ഗോൾ കീപ്പർ കോച്ചായും ടീമിനൊപ്പം ഉണ്ടാകും.

Picsart 23 08 31 10 38 33 140

മുമ്പ്ഗോ കുലത്തിന്റെ അസിസ്റ്റന്റ് കോച്ചായും സതീവം ബാലൻ പ്രവർത്തിച്ചിട്ടുണ്ട്. അവസാന വർഷങ്ങളിൽ സ്പോർട്സ് കൗൺസിലിൽ ആയിരുന്നു അദ്ദേഹൽ പ്രവർത്തിച്ചത്. അവസാന രണ്ട് ദശകങ്ങളിൽ അധികമായി അദ്ദേഹം സ്പോർട്സ് കൗൺസിലിനൊപ്പം ഉണ്ട്.

കാലികറ്റ് യൂണിവേഴ്സിറ്റിയെ മൂന്ന് വട്ടം അഖിലേന്ത്യാ ചാമ്പ്യന്മാരാക്കിയ കോച്ച് കൂടിയാണ് ഇദ്ദേഹം. മുമ്പ് ദേശീയ ടീമിലെ പരിശീലക സംഘത്തിന്റെ ഭാഗവുമായിട്ടുണ്ട്.