ബാഴ്സലോണ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ തിരക്കിലാണ്. അവരുടെ പല താരങ്ങളും ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഡിഫൻഡർ എറിക് ഗാർസിയ ആണ് ഇപ്പോൾ ക്ലബ് വിടുന്നതിന് അടുത്ത് എത്തിയിരിക്കുന്നത്. സാവി ഗാർസിയയെ ക്ലബിൽ നിർത്താൻ ആണ് ആഗ്രഹിക്കുന്നത് എങ്കിലും ജിറോണ പുതിയ ഓഫറുമായി ബാഴ്സലോണക്ക് മുന്നിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് 2021ൽ ആയിരുന്നു എറിക് ഗാർസിയ ബാഴ്സലോണയിൽ എത്തിയത്. എന്നാൽ ബാഴ്സലോണയിൽ ഇതുവരെ ഗാർസിയക്ക് അത്ര നല്ല കാലമല്ല. സാവിക്ക് കീഴിൽ സ്ഥിരതായർന്ന സമയം താരത്തിന് ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും 50ൽ അധികം മത്സരങ്ങൾ താരം ഇതിനകം ബാഴ്സക്കായി കളിച്ചു.
2026വരെയുള്ള കരാർ ബാഴ്സയിൽ ഗാർസിയക് ഉണ്ട്. മുൻ ബാഴ്സലോണ അക്കാദമി താരമായ ഗാർസിയ 2018ൽ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്. ഗാർസിയ ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം കളിച്ചിരുന്നു.