ഏഷ്യാ കപ്പ് 2023 ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട യുസ്‌വേന്ദ്ര ചാഹൽ ഇപ്പോൾ ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം അർഹിക്കുന്നില്ല എന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. ചാഹൽ ടീമിൽ ഇല്ലാത്തതിൽ ഏറെ വിമർശനങ്ങൾ ഉയരുമ്പോൾ ആണ് ഇന്ത്യൻ മാനേജ്മെന്റിന്റെ ഈ തീരുമാനത്തെ ശരിവെച്ച് കനേരിയ രംഗത്ത് വരുന്നത്.
ടീമിൽ ഇടം നേടാൻ മാത്രം ചാഹൽ സ്ഥിരത പുലർത്തിയിട്ടില്ലെന്ന് കനേരിയ പറഞ്ഞു. കുൽദീപ് സ്ഥിരമായി വിക്കറ്റ് വീഴ്ത്തുന്നുണ്ടെന്നും മധ്യ ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും മുൻ സ്പിന്നർ പറഞ്ഞു.
“യുസ്‌വേന്ദ്ര ചാഹൽ ഇപ്പോൾ ഇന്ത്യൻ ടീമിൽ ഇടം നേടാൻ യോഗ്യനല്ല. അവൻ വളരെ സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. കുൽദീപ് യാദവാകട്ടെ പതിവായി വിക്കറ്റുകൾ വീഴ്ത്തുകയും മധ്യ ഓവറുകളിൽ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്നു. സെലക്ടർമാർ ശരിയായ തീരുമാനം സ്വീകരിച്ചു. കുൽദീപ് ആണ് ഇപ്പോൾ ചാഹലിന് മുകളിൽ,” കനേരിയ പറഞ്ഞു.