മുഹമ്മദ് സിറാജിന് മികച്ച ഏകദിന റെക്കോർഡ് ഉണ്ടെന്നും വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് 2023ൽ ആദ്യ ഇലവനിൽ സിറാജ് ഉണ്ടായിരിക്കണം എന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സിറാക് ശാർദുൽ താക്കൂറിനെക്കാളും പ്രസീദ് കൃഷ്ണയെക്കാളും നലൽ ബൗളർ ആണെന്നും അവർക്ക് മുന്നിൽ സിറാജ് ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പിൽ ഇന്ത്യ പ്രഖ്യാപിച്ച 17 അംഗ ടീമിൽ സിറാജ്, താക്കൂർ, കൃഷ്ണ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് പേസർമാരായി ഉള്ളത്.
“മുഹമ്മദ് സിറാജ് മിടുക്കനാണ്. അദ്ദേഹത്തിന് ഒരു ചെറിയ കരിയർ ആണ്. 24 മത്സരങ്ങളിൽ നിന്ന് 20.7 ശരാശരിയിലും 4.78 ഇക്കോണമി റേറ്റിലും 43 വിക്കറ്റുകൾ അദ്ദേഹം നേടി. അവ ബുംറയുടെയും ഷമിയുടെയും കണക്കുകളേക്കാൾ മികച്ചതാണ്. ഏഷ്യയിൽ, അദ്ദേഹത്തിന്റെ ശരാശരി 16.57 ആണ്, ഇക്കോണമി നിരക്ക്. 4.51ഉം,” ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു.
ഏഷ്യയ്ക്ക് പുറത്തുള്ള നമ്പറുകളേക്കാൾ മികച്ചതാണ് സിറാജിന്റെ ഏഷ്യയിലെ കണക്കുകൾ. അതിനാൽ, സിറാജിന് പകരം ശാർദുൽ ഠാക്കൂറോ പ്രസീദ് കൃഷ്ണയോ കളിപ്പികാൻ കഴിയില്ല എന്ന് ചോപ്ര പറഞ്ഞു.