ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ, തിരുവനന്തപുരത്ത് നാലു മത്സരങ്ങൾ

Newsroom

Rahulrohit
Download the Fanport app now!
Appstore Badge
Google Play Badge 1

2023 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ വിവരങ്ങൾ ഐ സി സി പങ്കുവെച്ചു. ഇന്ത്യ രണ്ട് ഔദ്യോഗിക സന്നാഹ മത്സരങ്ങളിൽ കളിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും, രണ്ടാം സന്നാഹ മത്സരത്തിൽ നെതർലൻഡ്‌സിനെയും നേരിടും. ഒക്ടോബർ 3ന് നടക്കുന്ന നെതർലന്റ്സിന് എതിരായ മത്സരം തിരുവനന്തപുരത്ത് വെച്ചാകും നടക്കുക.

Greenfield

ഒക്ടോബർ 5 ന് ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഓരോ ടീമും 2 മത്സരങ്ങൾ വീതം കളിക്കും. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും, ടീമുകൾക്ക് അവരുടെ സ്ക്വാഡുകളിലെ 15 അംഗങ്ങളെയും ഒരു കളിയിൽ തന്നെ വിവിധ ഘട്ടങ്ങളിലായി ഇറങ്ങാൻ അനുവദിക്കും.

2023 ഒക്ടോബർ 8-ന് അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് ആരംഭിക്കുന്നത്‌.

Friday 29 September

Bangladesh v Sri Lanka, Barsapara Cricket Stadium, Guwahati
South Africa v Afghanistan, Greenfield International Stadium, Thiruvananthapuram
New Zealand v Pakistan, Rajiv Gandhi International Stadium, Hyderabad

Saturday 30 September

India v England, Barsapara Cricket Stadium, Guwahati
Australia v Netherlands, Greenfield International Stadium, Thiruvananthapuram

Monday 2 October

England v Bangladesh, Barsapara Cricket Stadium, Guwahati
New Zealand v South Africa, Greenfield International Stadium, Thiruvananthapuram

Tuesday 3 October

Afghanistan v Sri Lanka, Barsapara Cricket Stadium, Guwahati
India v Netherlands, Greenfield International Stadium, Thiruvananthapuram
Pakistan v Australia, Rajiv Gandhi International Stadium, Hyderabad