ഗോൾകീപ്പർ ജോർജെ പെട്രോവിച്ചിനെ ചെൽസി സ്വന്തമാക്കി. അമേരിക്കൻ ക്ലബായ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനുമായി ചെൽസി കരാറിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 23-കാരനായ ഗോൾ കീപ്പർക്ക് €16 മില്യൺ ട്രാൻസ്ഫർ ഫീ ആയും ആഡ്-ഓൺ ആയി €2m ഫീസും ലഭിക്കും. അടുത്ത ദിവസം തന്നെ പെട്രോവിച് ലണ്ടണിൽ എത്തി മെഡിക്ക പൂർത്തിയാക്കും.
MLS ലെ ഏറ്റവും മികച്ച ഗോൾകീപ്പറായി കണാക്കുന്ന താരമാണ് സെർബിയൻ ഗോൾ കീപ്പർ ആയ പെട്രോവിച്. നേരത്തെ നോട്ടിംഗ്ഹാം ഫോറസ്റ്റും താരത്തിനായി രംഗത്ത് ഉണ്ട്. എം എൽ എസിൽ ഒരു ഗോൾ കീപ്പർക്ക് ഉള്ള ഒരു റെക്കോർഡ് തുകയാണ് ഇത്.
2022-ൽ ആയിരുന്നു പെട്രോവിച്ച് ന്യൂ ഇംഗ്ലണ്ടിൽ എത്തിയത്. ഇതുവരെ 48 മത്സരങ്ങൾ താരം അമേരിക്കൻ ക്ലബിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ MLS ഗോൾകീപ്പർ ഓഫ് ദ ഇയർ പട്ടികയിൽ രണ്ടാമനായിരുന്നു. സെർബിയൻ ദേശീയ ടീമിനൊപ്പം രണ്ട് മത്സരങ്ങൾ പെട്രോവിച്ച് കളിച്ചിട്ടുണ്ട്.