സൗദി അറേബ്യൻ ഓഫറുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഫുൾഹാമിനും ആയില്ല. ഏറെ കാലത്തെ പ്രതിരോധത്തിന് അവസാനം ഫുൾഹാം അവരുടെ സെർബിയൻ മുന്നേറ്റനിര താരം അലക്സാണ്ടർ മിട്രോവിച്ചിനെ വിൽക്കാൻ തീരുമാനിച്ചു. 50 മില്യൺ യൂറോക്ം മുകളിൽ ഉള്ള പാക്കേജ് ഫുൾഹാം അംഗീകരിക്കുകയായിരുന്നു. 3 വർഷത്തെ കരാർ മിട്രോവിച് ഒപ്പുവെക്കും.
നെയ്മറിനെയും ഗോൾ കീപ്പർ ബോണോയെയും സ്വന്തമാക്കിയതിനു പിന്നാലെയാണ് മുട്രോവചിനെയും അൽ ഹിലാൽ സൈൻ ചെയ്യുന്നത്. ഇനി വെറാറ്റിയെ കൂടെ സ്വന്തമാക്കിയാൽ അൽ ഹിലാൽ ഈ ട്രാൻസ്ഫർ വിൻഡോയിലെ നീക്കങ്ങൾ അവസാനിപ്പിക്കും.
കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ നിന്നു 14 ഗോളുകൾ നേടിയ മിട്രോവിച്ച് ഫുൾഹാമിനെ പ്രീമിയർ ലീഗിൽ ടോപ് ഹാഫിൽ ഫിനിഷ് ചെയ്യാൻ സഹായിച്ചിരുന്നു. 2018 മുതൽ മിട്രോവിച് ഫുൾഹാമിനൊപ്പം ഉണ്ട്. അതിനു മുമ്പ് ന്യൂകാസിൽ യുണൈറ്റഡിന്റെ താരമായിരുന്നു. സെർബിയക്ക് ആയി 81 മത്സരങ്ങൾ കളിച്ച താരമാണ് മിട്രോവിച്. അടുത്ത ദിവസങ്ങളിൽ തന്നെ താരം സൗദിയിലേക്ക് എത്തി നടപടികൾ പൂർത്തിയാക്കും.