അസർബൈജാനിലെ ബാകുവിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിൽ പ്രഗ്നാനന്ദ സെമി ഫൈനലിൽ. സഡൻ ഡെത്ത് ടൈ ബ്രേക്കിൽ അർജുൻ എറിഗെയ്സിയെ പരാജയപ്പെടുത്തിയാണ് ആർ പ്രഗ്നാനന്ദ ഫൈനലിൽ എത്തിയത്. 18കാരൻ ഫാബിയാനോ കരുവാനയെ ആകും സെമിയിൽ നേരിടുക. വിശ്വനാഥൻ ആനന്ദിന് ശേഷം ഫിഡെ ചെസ് ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.
2000ലും 2002ലും ടൂർണമെന്റിന്റെ ആദ്യ രണ്ട് പതിപ്പുകളിൽ ഇതിഹാസ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിജയിച്ചതിന് ശേഷം മറ്റൊരു ഇന്ത്യക്കാരനും സെമിയിൽ എത്തിയിരുന്നില്ല. അവസാന നാലിലേക്ക് യോഗ്യത നേടിയതിലൂടെ, അടുത്ത വർഷത്തെ കാൻഡിഡേറ്റ് ടൂർണമെന്റിനും പ്രഗ്നാനന്ദ യോഗ്യത നേടി.
രണ്ടാം സെമിയിൽ ടോപ് സീഡ് മാഗ്നസ് കാൾസൺ നിജാത് അബാസോവിനെ നേരിടും