ഇന്ത്യയുടെ T20I നായകൻ ഹാർദിക് പാണ്ഡ്യയുടെ ഫോമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ബാറ്റർ ആകാശ് ചോപ്ര. ഹാർദികിന്റെ സ്ട്രൈക്ക് റേറ്റ് വളരെ മോശമാണെന്ന് ചോപ്ര പറയുന്നു. ഐ പി എല്ലിൽ ബാറ്റു കൊണ്ടും ബൗളു കൊണ്ടും നല്ല പ്രകടനം കാഴ്ചവെക്കാൻ ഹാർദികിനായിരുന്നു. എന്നാൽ ഇന്ത്യൻ ജേഴ്സിയിൽ അതല്ല എന്ന് അവസ്ഥ എന്ന് ഹാർദിക് പറഞ്ഞു.
കഴിഞ്ഞ 25 മത്സരങ്ങളിൽ പാണ്ഡ്യ കാര്യമായി ഇന്ത്യക്ക് ആയി തിളങ്ങിയിട്ടില്ല എന്ന് ചോപ്ര പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 77 റൺസ് മാത്രമായിരുന്നു പാണ്ഡ്യ നേടിയത്.
“ആഗസ്റ്റ് 15,2022 മുതൽ ഓഗസ്റ്റ് 15, 2023 വരെയുള്ള ടി20യിൽ ഒരു ബാറ്ററായി അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ നോക്കുക ആണെങ്കിൽ, അദ്ദേഹം 25 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, നാലിലോ അതിൽ താഴെയോ ബാറ്റ് ചെയ്തു. ഹാർദികിനെക്കാൾ മോശം സ്ട്രൈക്ക് റൈറ്റ് അധികം ആർക്കും ഇല്ല. അതു ഒരു പ്രശ്നമാണ്,” ചോപ്ര പറഞ്ഞു.
“അവസാന 10 ടി20 കളിൽ, പന്തുകളേക്കാൾ റണ്ണുകൾ കൂടുതലായ രണ്ടോ മൂന്നോ സന്ദർഭങ്ങൾ മാത്രമേ ഹാർദികിനുള്ളൂ, അത് നല്ല കഥയല്ല, ”ചോപ്ര കൂട്ടിച്ചേർത്തു.