റിവർ പ്ലേറ്റിന്റെ അർജന്റീനൻ മുന്നേറ്റനിര താരത്തെ ടീമിൽ എത്തിച്ചു ഫിയറന്റീന

Wasim Akram

റിവർ പ്ലേറ്റ് മുന്നേറ്റനിര താരം ലൂകാസ് ബെൽട്രാനെ ടീമിൽ എത്തിച്ചു ഇറ്റാലിയൻ ക്ലബ് ഫിയറന്റീന. ഏതാണ്ട് 25 മില്യൺ യൂറോ നൽകിയാണ് ബെൻഫിക്കയിലേക്ക് പോയ ആർതർ കാബ്രാലിന് പകരം 22 കാരനായ അർജന്റീനൻ താരത്തെ ഫിയറന്റീന ടീമിൽ എത്തിച്ചത്.

ഫിയറന്റീന

റിവർ പ്ലേറ്റ് അക്കാദമിയിൽ കളി തുടങ്ങിയ ലൂകാസ് 2018 ൽ ആണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ഇടക്ക് ലോണിൽ പോയെങ്കിലും റിവറിനു വേണ്ടി മികച്ച പ്രകടനം ആണ് താരം നടത്തിയത്. നേരത്തെ റോമയും താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇത്ര പണം മുടക്കാൻ അവർ തയ്യാറായില്ല.