ശക്തമായ ടീമുമായി കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിന്!!

Newsroom

Picsart 23 02 07 21 08 06 443
Download the Fanport app now!
Appstore Badge
Google Play Badge 1

ഡ്യൂറണ്ട് കപ്പിനുള്ള 26 അംഗ സ്ക്വാഡ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രഖ്യാപിച്ചു

ഡ്യൂറണ്ട് കപ്പിന്റെ 132-ാം പതിപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്ക്വാഡ് പ്രഖ്യാപിച്ചു ‌ 26 അംഗ സ്ക്വാഡ് ആണ് ടൂർണമെന്റിനായി യാത്ര തിരിക്കുന്നത്‌. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫസ്റ്റ് ടീമിനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഇറക്കുന്നത്. ലൂണ, ദിമിത്രസ്, ജസ്റ്റിൻ, ലെസ്കോവിച് എന്നീ വിദേശ താരങ്ങൾ സ്ക്വാഡിൽ ഉണ്ട്. കൂടാതെ പുതിയ സൈനിംഗ് ആയ പ്രബീർ ദാസ്, പ്രിതം കൊടാൽ, നവോച സിങ് എന്നിവരും സ്ക്വാഡിൽ ഇടം നേടി.

കേരള ബ്ലാസ്റ്റേഴ്സ് 190921

9 മലയാളികളും സ്ക്വാഡിൽ ഉണ്ട്. ആറ് ഗ്രൂപ്പുകളായി തിരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ് ഈ വർഷത്തെ അഭിമാനകരമായ ഡ്യൂറൻഡ് കപ്പിനായി പോരാടുന്നത്. ഗ്രൂപ്പ് സിയിൽ ബംഗളൂരു എഫ്‌സി, ഗോകുലം കേരള എഫ്‌സി, ഇന്ത്യൻ എയർഫോഴ്‌സ് എഫ്‌ടി എന്നിവയ്‌ക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇടംപിടിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് 13 ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗോകുലം കേരളയെ നേരിടും.

സ്ക്വാഡ്:

ഗോൾകീപ്പർമാർ: ലാറ ശർമ, കരൺജിത് സിംഗ്, സച്ചിൻ സുരേഷ്, മുഹമ്മദ് ജസീൻ.

ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, പ്രബീർ ദാസ്, ഹോർമിപം റൂയിവ, മാർക്കോ ലെസ്‌കോവിച്ച്, ബിജോയ് വർഗീസ്, മുഹമ്മദ് ഷെയ്ഫ്, സന്ദീപ് സിംഗ്, നൗച്ച സിംഗ്.

മിഡ്ഫീൽഡർമാർ: ജീക്‌സൺ സിംഗ്, ഡാനിഷ് ഫാറൂഖ്, വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ, നിഹാൽ സുധീഷ്, മുഹമ്മദ് ഐമെൻ, യോഹെൻബ മെയ്റ്റി

ഫോർവേഡുകൾ: അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്, ഇമ്മാനുവൽ ജസ്റ്റിൻ, രാഹുൽ കണ്ണോലി പ്രവീൺ, ബിദ്യാഷാഗർ സിംഗ്.