വനിതാ ക്രിക്കറ്റിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വേണം എന്ന് ഹർമൻപ്രീത് കൗർ. 2022-25 മുതൽ നടക്കുന്ന നിലവിലെ ഫ്യൂച്ചർ ടൂർസ് പ്രോഗ്രാം (FTP) സൈക്കിളിൽ, ടെസ്റ്റ് മത്സരിക്കുന്ന നാല് ടീമുകളിൽ ഏറ്റവും കുറച്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത് ഇന്ത്യൻ വനിതാ ടീം ആണ്.
“ഈ വർഷം ഞങ്ങൾക്ക് രണ്ട് ടെസ്റ്റുകൾ ഉണ്ട് – ഒന്ന് ഇംഗ്ലണ്ടിനെതിരെയും ഒന്ന് ഓസ്‌ട്രേലിയക്കെതിരെയും – ആ ഗെയിമുകൾക്ക് വനിതാ ക്രിക്കറ്റിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഭാവിയിൽ ഞങ്ങൾക്ക് കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ഹർമൻപ്രീത് പറഞ്ഞു.
“വനിതാ ക്രിക്കറ്റിൽ ടെസ്റ്റ് മത്സരങ്ങൾ തിരികെ കൊണ്ടുവരണം, കാരണം ഇത് വനിതാ ക്രിക്കറ്റിന് വളരെ പ്രധാനമാണ്,” സ്‌കൈ സ്‌പോർട്‌സ് ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ കൗർ പറഞ്ഞു.
“ഒരു പ്ലയർ എന്ന നിലയിൽ, എനിക്ക് തീർച്ചയായും കൂടുതൽ ടെസ്റ്റുകൾ കളിക്കണം, കാരണം വളർന്നുവരുന്ന സമയത്ത് ഞങ്ങൾ ടി20കളേക്കാൾ കൂടുതൽ ടെസ്റ്റുകൾ ആഅന് ടിവിയിൽ കണ്ടത്. ഇക്കാലത്ത്, ടി20 കളിക്കുന്നത് വളരെ രസകരമാണ്, എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് ഓരോ ക്രിക്കറ്ററും കളിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്.” അവർ പറഞ്ഞു.