ഡേവിഡ് റയക്ക് ആയി ആഴ്‌സണൽ രംഗത്ത്!!! ടർണറിനെ ലക്ഷ്യമിട്ടു ഫോറസ്റ്റ്

Wasim Akram

ആഴ്‌സണൽ
Download the Fanport app now!
Appstore Badge
Google Play Badge 1

എല്ലാവരെയും അമ്പരപ്പിച്ചു ബ്രന്റ്ഫോർഡ് ഗോൾ കീപ്പർ ഡേവിഡ് റയക്ക് ആയി ആഴ്‌സണൽ രംഗത്ത്. ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. നേരത്തെ ടോട്ടനം താരത്തിന് ആയി രംഗത്ത് വന്നിരുന്നു എങ്കിലും സ്പാനിഷ് ഗോൾ കീപ്പറെ മേടിക്കുന്നതിൽ നിന്നു അവർ പിന്മാറുക ആയിരുന്നു. 27 കാരനായ താരത്തിന് ആയി നിലവിൽ ബയേൺ ആയിരുന്നു രംഗത്ത് ഉണ്ടായത്. എന്നാൽ താരത്തെ സ്വന്തമാക്കാനുള്ള ബയേണിന്റെ ശ്രമങ്ങൾ നിലവിൽ പരാജയപ്പെട്ടത് ആയാണ് റിപ്പോർട്ട്.

ഡേവിഡ് റയ

താരത്തെ ലോണിൽ എത്തിക്കാനുള്ള ബയേണിന്റെ ശ്രമം ബ്രന്റ്ഫോർഡും റയയും തള്ളി. അതിനാൽ തന്നെയാണ് ആഴ്‌സണൽ താരത്തിന് ആയി രംഗത്ത് വന്നത്. റയക്കും ആഴ്‌സണലിൽ ചേരാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ട് പറയുന്നു. മുൻ ബ്രന്റ്ഫോർഡ് ഗോൾ കീപ്പിങ് പരിശീലകൻ ആയ ഇനാകി കാന നിലവിൽ ആഴ്‌സണൽ പരിശീലകൻ ആയി ഉള്ളത് റയ ആഴ്‌സണലിൽ ചേരുന്നതിനുള്ള സാധ്യതകൾ കൂട്ടുന്നത് ആയും റിപ്പോർട്ട് പറയുന്നു.

ഡേവിഡ് റയ

നിലവിൽ താരത്തിന് ആയി ബ്രന്റ്ഫോർഡ് ആവശ്യപ്പെടുന്ന തുക കൂടുതൽ ആണ് എന്ന നിലപാട് ആണ് ആഴ്‌സണലിന് ഉള്ളത് എന്നും ചർച്ചകൾ തുടരുക ആണെന്നും റിപ്പോർട്ട് പറയുന്നു. ഉടൻ തന്നെ ആഴ്‌സണൽ റയക്ക് ആയി ബിഡ് ചെയ്യും. അതേസമയം രണ്ടാം ഗോൾ കീപ്പർ ആയ അമേരിക്കൻ താരം മാറ്റ് ടർണറിനെ വിൽക്കാനുള്ള ശ്രമവും ആഴ്‌സണൽ തുടങ്ങിയിട്ടുണ്ട്. നിലവിൽ നോട്ടിങ്ഹാം ഫോറസ്റ്റ് താരത്തിന് ആയി ശക്തമായി രംഗത്ത് ഉണ്ട്. ടർണറിനെ വിറ്റ ശേഷം മുമ്പ് പലപ്പോഴും തങ്ങൾ താൽപ്പര്യം കാണിച്ച റയയെ ടീമിൽ എത്തിക്കാൻ തന്നെയാവും ആഴ്‌സണൽ ശ്രമം.