ഇക്വഡോർ മധ്യനിര താരം മോയിസസ് കൈസെദോക്ക് ആയുള്ള ചെൽസിയുടെ പുതിയ ഓഫറും ബ്രൈറ്റൺ തള്ളി. ഇതിനകം തന്നെ ചെൽസിയുടെ പല ഓഫറുകളും ബ്രൈറ്റൺ തള്ളിയിരുന്നു. നിലവിൽ ചെൽസി മുന്നോട്ട് വെച്ച 80 മില്യൺ പൗണ്ട്(93 മില്യൺ യൂറോ) ഓഫർ ആണ് ബ്രൈറ്റൺ അപ്പോൾ തന്നെ തള്ളിയത്.
യുവ മധ്യനിര താരത്തിന് ആയി 100 മില്യൺ പൗണ്ട് എങ്കിലും വേണം എന്ന നിലപാടിൽ ബ്രൈറ്റൺ ഉറച്ചു നിൽക്കുക ആണ്. നിലവിൽ ഇരു ക്ലബുകളും തമ്മിൽ താരത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. എന്നാൽ നിലവിൽ ഇരു ക്ലബുകളും തമ്മിൽ ഈ കാര്യത്തിൽ ധാരണയിൽ എത്തിയിട്ടില്ല. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിപണിയിൽ കൈസെദോക്ക് ആയി ആഴ്സണൽ രംഗത്ത് വന്നിരുന്നു. എന്നാൽ നിലവിൽ ചെൽസി മാത്രം ആണ് താരത്തിന് ആയി രംഗത്ത് ഉള്ളത്.