ലോക ചാമ്പ്യന്മാരായ അർജന്റീന ഫിഫ റാങ്കിംഗിൽ ഒന്നാമത് തുടരുന്നു. ഇന്ന് (ജൂലൈ 20ന്) പുറത്ത് വന്ന ഫിഫ റാങ്കിംഗിൽ അർജന്റീന ഒന്നാമത് തുടരുകയാണ്. ഏപ്രിലിലെ റാങ്കിംഗിൽ ബ്രസീലിനെ മറികടന്ന് അർജന്റീന ഒന്നാമത് എത്തിയിരുന്നു. അന്ന് മുതൽ അർജന്റീന ഒന്നാമത് തുടരുകയാണ്. മത്സരങ്ങൾ ഒന്നും നടന്നില്ല എന്നതിനാൽ തന്നെ റാങ്കിംഗിൽ പോയിന്റുകളിൽ വലിയ വ്യത്യാസം വന്നിട്ടില്ല. അർജന്റീനക്ക് 1843 പോയന്റാണുള്ളത്. രണ്ടാമതുള്ള ഫ്രാൻസിനും 1843 പോയിന്റ് ഉണ്ട്.
ബ്രസീൽ 1828 പോയിന്റുമായി ഇപ്പോഴും മൂന്നാമത് തന്നെ തുടരുന്നുണ്ട്. ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ബെൽജിയം 5ആം സ്ഥാനത്തും നിൽക്കുന്നു. ക്രൊയേഷ്യ ആറാമത് നിൽക്കുന്നു. നെതർലന്റ്സ് ഏഴാമതും. ഇറ്റലി 8, പോർച്ചുഗൽ 9, സ്പെയിൻ 10 എന്നിവരുടെ റാങ്കിംഗിൽ മാറ്റം ഇല്ല. ഇന്ത്യ 1 സ്ഥാനം മെച്ചപ്പെടുത്തി റാങ്കിംഗിൽ 99ആം സ്ഥാനത്ത് എത്തി.
റാങ്കിംഗ്;