പാക്കിസ്ഥാനെതിരെ രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്ക് 3 വിക്കറ്റ് നഷ്ടം. മത്സരത്തിൽ നാലാം ദിവസം ലഞ്ച് ആയപ്പോള്‍ ശ്രീലങ്ക 94/3 എന്ന നിലയിലാണ്. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കുന്നതിനായി 55 റൺസ് കൂടി ശ്രീലങ്ക ഇനിയും നേടേണ്ടതുണ്ട്.
47 റൺസ് നേടിയ നിഷാന്‍ മധുഷ്കയാണ് ശ്രീലങ്കയുടെ ചെറുത്ത്നില്പ് നയിക്കുന്നത്. പാക്കിസ്ഥാന് വേണ്ടി നോമന്‍ അലി രണ്ട് വിക്കറ്റും അബ്രാര്‍ അഹമ്മദ് ഒരു വിക്കറ്റും നേടി. ശ്രീലങ്കയ്ക്ക് ദിമുത് കരുണാരത്നേ(20), കുശൽ മെന്‍ഡിസ്(18), ആഞ്ചലോ മാത്യൂസ്(7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഒന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടിചേര്‍ത്ത് മധുഷ്ക – കരുണാരത്നേ കൂട്ടുകെട്ട് മികച്ച രീതിയിൽ ശ്രീലങ്കയെ മുന്നോട്ട് നയിച്ചു. എന്നാൽ കരുണാത്നേയെ അബ്രാര്‍ അഹമ്മദ് പുറത്താക്കി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 37 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും മെന്‍ഡിസിനെ പുറത്താക്കി നോമന്‍ അലി ശ്രീലങ്കയ്ക്ക് രണ്ടാം പ്രഹരം ഏല്പിച്ചു.
സീനിയര്‍ താരം ആഞ്ചലോ മാത്യൂസിനെ പുറത്താക്കി പാക്കിസ്ഥാന്‍ മൂന്നാം വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ തന്റെ രണ്ടാം വിക്കറ്റാണ് അലി നേടിയത്.