കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ദുഖ വാർത്ത. അവരുടെ പുതിയ സൈനിംഗ് ജോഷുവ സോട്ടിരിയോക്ക് ഏറ്റ പരിക്കേ് സരമുള്ളതാണ് എന്ന് The Bridge റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് കാലി ശസ്ത്രക്രിയ വേണ്ടി വരും എന്നും ദീർഘകാലം പുറത്തിരിക്കും എന്നുമാണ് റിപ്പോർട്ട്. ഇത് ബ്ലാസ്റ്റേഴ്സിന് വലിയ ആഘാതമാകും. സീസണിലെ ആദ്യ രണ്ടു മാസങ്ങൾ എങ്കിലും സൊറ്റിരിയോക്ക് നഷ്ടമാകും.
ഇന്നലെ ക്ലബിന്റെ പ്രീസീസൺ പരിശീലനത്തിന് ഇടയിലാണ് സൊട്ടിരിയോക്ക് പരിക്കേറ്റത്. താരം മറ്റുള്ളവരുടെ സഹായത്തോടെ ആയിരുന്നു പരിശീലന ഗ്രൗണ്ട് വിട്ടത്. ക്ലബ് ഇതുവരെ ഈ പരിക്കിന്റെ വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ദീർഘകാലം താരം പുറത്തിരിക്കും എന്നാണെങ്കിൽ ബ്ലാസ്റ്റേഴ്സ് പകരം വേറെ അറ്റാക്കിങ് താരത്തെ കണ്ടെത്തേണ്ടി വരും.
താരം ഈ ആഴ്ച ആയിരുന്നു കൊച്ചിയിൽ എത്തി ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2025 വരെ നീണ്ടു നിൽക്കുന്ന രണ്ട് വർഷത്തെ കരാറിലാണ് ജോഷുവയെ ടീമിൽ എത്തിച്ചത്. എ-ലീഗിൽ 166 മത്സരങ്ങൾ കളിച്ചിട്ടുള്ള സോട്ടിരിയോ പ്രസ്തുത കാലയളവിൽ 27 ഗോളുകളും 10 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.
— Eren Yeager (@Vishnu_KB05) July 16, 2023
വിംഗറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്. കഴിഞ്ഞ സീസണിൽ ആയിരുന്നു ന്യൂകാസിൽ ജെറ്റ്സിൽ എത്തിയത്. അതിനു മുമ്പ് വില്ലിങ്ടൺ ഫീനിക്സിൽ ആയിരുന്നു. അവിടെ മൂന്ന് വർഷത്തോളം താരം കളിച്ചു. വെസ്റ്റേൺ സിഡ്നി സാൻഡേഴ്സിനായും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ അണ്ടർ 23, അണ്ടർ 21 ടീമുകളുടെ ഭാഗമായിട്ടുമുണ്ട്.