റിയാദ് മഹ്റസിനെ എത്തിക്കാനുള്ള നീക്കങ്ങളുമായി സൗദി ക്ലബ്ബ് ആയ അൽ അഹ്ലി മുന്നോട്ട്. താരത്തിനയുള്ള ആദ്യ ഓഫർ മാഞ്ചസ്റ്റർ സിറ്റി തള്ളിയെങ്കിലും ടീം പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട് ചെയ്യുന്നു. തിങ്കളാഴ്ച്ചയാണ് അൽ അഹ്ലി 18 മില്യൺ യൂറോയും കൂടെ അഞ്ച് മില്യൺ ആഡ് ഓണുകളും അടക്കം സിറ്റിയെ സമീപിച്ചത്. എന്നാൽ പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ ഓഫർ സിറ്റി നിരസിച്ചു.
രണ്ടു വർഷത്തോളം കരാർ റിയാദ് മഹ്റസിന് സിറ്റിയിൽ ബാക്കിയുണ്ട്. കൂടാതെ 32 കാരൻ കൂടിയായ താരത്തിനെ മികച്ച തുകക്ക് ഇപ്പോൾ കൈമാറാൻ കഴിഞ്ഞാൽ അത് സിറ്റിക്ക് നേട്ടം തന്നെ ആവും. നേരത്തെ അൽ അഹ്ലി 30 മില്യൺ യൂറോയുടെ ഓഫർ നൽകുന്നതായിട്ടായിരുന്നു ഇംഗ്ലീഷ് മാധ്യമങ്ങൾ അടക്കം നൽകിയ സൂചന. എന്നാൽ ഔദ്യോഗിക ഓഫറിൽ കാര്യങ്ങൾ മാറി. താരവുമായി നേരത്തെ തന്നെ സൗദി ക്ലബ്ബ് ധാരണയിൽ എത്തിയിരുന്നു. 25 മില്യൺ പൗണ്ട് വാർഷിക വരുമാനവും താരത്തിന് വാഗ്ദാനം ചെയ്തു. കൈമാറ്റ തുക 30 മില്യൺ യൂറോ ആക്കാൻ സിറ്റി ആവശ്യപ്പെട്ടതായി റോമാനോ സൂചിപ്പിച്ചു. ഇതോടെ അൽ അഹ്ലിയുടെ പുതിയ ഓഫർ വരും ദിവസങ്ങളിൽ തന്നെ സിറ്റിക്ക് മുൻപിൽ എത്തിയേക്കും. പ്രീ സീസണിന് മുന്നോടി ആയി തന്നെ കൈമാറ്റം പൂർത്തിയാക്കാൻ ആവും ഇംഗ്ലീഷ് ടീമിന്റെ നീക്കം.
Download the Fanport app now!