ഒരിക്കൽ കൂടെ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കണ്ട എന്ന നിലപാട് എടുത്തിരിക്കുകയാണ് കായിക മന്ത്രാലയം. ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നാണെങ്കിൽ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കണ്ടൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതിൽ വരാത്തതിനാൽ ആണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമാകാൻ പോകുന്നത്.
സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ കളിക്കാൻ ഒരുങ്ങുക ആയിരുന്നു ഇന്ത്യൻ ഫുട്ബോൾ ടീം. ദേശീയ സീനിയർ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് ഇതിനായി അണ്ടർ 23 ടീമിനന്റെ ചുമതല എടുക്കുമെന്നും ഉറപ്പായിരുന്നു. ഏഷ്യൻ ഗെയിംസിലെ ഫുട്ബോളിൽ അണ്ടർ-23 ടീമിനെ ആണ് അണിനിരത്തേണ്ട്. പരമാവധി മൂന്ന് സീനിയർ താരങ്ങൾക്ക് മാത്രമെ ടീമിൽ ഇടം ഉണ്ടാകൂ.
നിലവിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ. എങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇളവ് നൽകണം എന്ന് കായിക മന്ത്രാലയത്തോട് അഭ്യർത്ഥിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു.