മൂന്നാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 68-3 എന്ന നിലയിൽ. ഇപ്പോൾ അവർ ഓസ്ട്രേലിയക്ക് 195 റൺസ് പിറകിലാണ്. 33 റൺസ് എടുത്ത സാക് ക്രോലി, 2 റൺ മാത്രം എടുത്ത ഡക്കറ്റ്, 3 റൺ എടുത്ത ഹാരി ബ്രൂക് എന്നിവരുടെ വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 19 റൺസ് എടുത്ത് റൂട്ടും 1 റൺ എടുത്ത് ബെയർസ്റ്റോയും ആണ് ക്രീസിൽ ഉള്ളത്. കമ്മിൻസ് ഓസ്ട്രേലിയക്ക് ആയി രണ്ട് വിക്കറ്റും മാർഷ് ഒരു വിക്കറ്റും വീഴ്ത്തി.
ഓസ്ട്രേലിയ നേരത്തെ മൂന്നാം സെഷനിന്റെ തുടക്കത്തിൽ തകർന്നടിഞ്ഞിരുന്നു. അവർ 263 റൺസിന് ആണ് ഓളൗട്ട് ആയത്. രണ്ടാം സെഷൻ അവസാനിക്കുമ്പോൾ അവർ 240/5 എന്ന നിലയിൽ ആയിരുന്ന ഓസ്ട്രേലിയ ചായക്ക് ശേഷം 23 റൺസുകൾ ചേർക്കുന്നതിനിടയിൽ ഓളൗട്ട് ആയി. സ്റ്റാർക്ക്, കമ്മിൻസ്, കാരി, മർഫി എന്നിവരെ പെട്ടെന്ന് തന്നെ കൂടാരത്തിലേക്ക് മടക്കി മാർക് വൂഡും, 39 റൺസ് എടുത്ത ഹെഡിനെ പവലനിയിലേക്ക് മടക്കി അയച്ച വോക്സും ആണ് ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തത്.
മാർക് വൂഡ് അഞ്ച് വിക്കറ്റ് എടുത്തപ്പോൾ വോക്സ് മൂന്നും ബ്രോഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ന് ആദ്യ സെഷനിൽ തുടക്കത്തിൽ അവർ 85-4 എന്ന നിലയിൽ ആയിരുന്നു ഓസ്ട്രേലിയ. അവിടെ നിന്ന് ട്രാവിസ് ഹെഡും മികച്ച മാർഷും ചേർന്നാണ് ഓസ്ട്രേലിയയെ കരകയറ്റിയത്.
118 പന്തിൽ നിന്ന് 118 എടുത്ത മികച്ച മാർഷ് തന്നെയാണ് ഓസ്ട്രേലിയയുടെ പൊരുതൽ മുന്നിൽ നിന്ന് നയിച്ചത്. 4 സിക്സുകൾ അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ചായക്ക് പിരിയുന്നതിന് തൊട്ടു മുന്നെയാണ് മാർഷ് പുറത്തായത്.
ഇന്ന് ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ബൗളർമാർ അവരുടെ പദ്ധതികൾ ഉജ്ജ്വലമായാണ് തുടക്കത്തിൽ നടപ്പിലാക്കി, സ്റ്റുവർട്ട് ബ്രോഡ് രണ്ട് നിർണായക വിക്കറ്റുകൾ നേടി. ഡേവിഡ് വാർണറും (4) സ്റ്റീവ് സ്മിത്തും (22) ആണ് ബ്രോഡിന് മുന്നിൽ വീണത്.
ഉസ്മാൻ ഖവാജ 13 റൺസ് എടുത്ത് നിൽക്കെ വുഡിന്റെ പന്തിൽ ബൗൾഡ് ആയി. മർനസ് ലബുഷാഗ്നെ 21 റൺസ് എടുത്ത് നിൽക്കെ വോക്സിനും വിക്കറ്റ് നൽകി. പരമ്പരയിൽ ഇപ്പോൾ ഓസ്ട്രേലിയ 2-0ന് മുന്നിലാണ്.