കിലിയൻ എംബപ്പെ പി എസ് ജി വിടുന്നോ ഇല്ലയോ എന്ന് പെട്ടെന്ന് തന്നെ തീരുമാനിക്കണം എന്ന് പി എസ് ജി പ്രസിഡന്റ് നാസർ അൽ ഖെലീഫി. കൈലിയൻ എംബാപ്പെ അടുത്ത ആഴ്ച അല്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കണം. ഇതിലധികം സമയം നൽകാൻ ആകില്ല എന്ന് ഖലീഫി പറഞ്ഞു. എംബപ്പെ കഴിഞ്ഞ മാസം താൻ പി എസ് ജിയിൽ ഇനി കരാർ പുതുക്കില്ല എന്ന് പറഞ്ഞിരുന്നു. അടുത്ത വർഷത്തോടെ എംബപ്പെയുടെ കരാർ തീരും. അതുകൊണ്ട് തന്നെ പി എസ് ജി ഈ ട്രാൻസ്ഫർ വിൻഡോയിൽ എംബപ്പെയെ വിറ്റില്ല എങ്കിൽ അവർക്ക് ഫ്രീ ആയി അടുത്ത സമ്മറിൽ എംബപ്പെയെ നഷ്ടമാകും.
അവൻ ഒരു പുതിയ കരാർ ഒപ്പിടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, വാതിൽ തുറന്നിരിക്കുന്നു. ഈ സമ്മറിൽ ക്ലബ് വിടാം. ഖലീഫി പറയുന്നു. ക്ലബിനെക്കാൾ വലുത് ആയി ആരുമില്ല, കളിക്കാരനില്ല, ഞാൻ പോലുമില്ല. ഇത് വളരെ വ്യക്തമാണ്. അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ എംബാപ്പെയുമായി ഒരു കരാറിൽ ഏർപ്പെട്ടിരുന്നു, അദ്ദേഹം സ്ഥിരീകരിച്ചതുപോലെ, വാക്കാലുള്ള കരാർ. അത് മാറ്റിയതാണ് ഞാൻ ഞെട്ടിയതിന്റെ കാരണം”.
“ഫുട്ബോളിൽ, നിങ്ങളുടെ മികച്ച കളിക്കാരൻ സൗജന്യമായി ക്ലബ് വിടുന്നത് നിങ്ങൾ ഒരിക്കലും ഇഷ്ടപ്പെടില്ല. അത് ഒരിക്കലും സംഭവിക്കില്ല” എംബപ്പെ പറഞ്ഞു.