ബാഴ്‌സലോണയെ ഞെട്ടിക്കാൻ റയൽ മാഡ്രിഡ്, യുവതാരം ആർദാ ഗുലെറെ റാഞ്ചാൻ റയൽ

Wasim Akram

ടർക്കിഷ് വമ്പന്മാർ ആയ ഫെനർബാഷെയുടെ 18 കാരനായ യുവപ്രതിഭ ആർദാ ഗുലെർക്ക് ആയി റയൽ മാഡ്രിഡ് രംഗത്ത് വന്നത് ആയി ഫാബ്രിസിയോ റൊമാന റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ 17.5 മില്യണിന്റെ റിലീസ് ക്ലോസ് തുർക്കി ക്ലബിന് മുന്നിൽ ബാഴ്‌സലോണ സമർപ്പിച്ചിരുന്നു. എന്നാലും ഇതിനും മുകളിൽ 20 മില്യൺ യൂറോ അടുത്ത് വരുന്ന ഓഫർ ആണ് റയൽ ഫെനർബാഷെക്ക് മുന്നിൽ വച്ചത്.

റയൽ മാഡ്രിഡ്

വളരെപ്പെട്ടെന്ന് തുർക്കി ക്ലബും ആയി ബന്ധപ്പെട്ട റയൽ ബാഴ്‌സലോണയുടെ നീക്കം ഹൈജാക്ക് ചെയ്യാൻ ഉറച്ചു തന്നെയാണ്. നിലവിൽ ഏതാണ്ട് എല്ലാ ഡോക്യുമെന്റുകളും തയ്യാറാക്കി വച്ച റയൽ വരുന്ന മണിക്കൂറുകളിൽ താരത്തിന്റെ കൈമാറ്റം പൂർത്തിയാക്കാൻ ആവും എന്ന പ്രതീക്ഷയിൽ ആണ്. ഫെനർബാഷെ ഓഫർ സ്വീകരിക്കും എന്നാണ് അവരുടെ പ്രതീക്ഷയും. നേരത്തെ താരത്തിന് ആയി പ്രീമിയർ ലീഗ് വമ്പന്മാർ അടക്കം നിരവധി ടീമുകൾ രംഗത്ത് ഉണ്ടായിരുന്നു.