അർജന്റീനയുടെ ലോകകപ്പ് ഹീറോ എമി മാർട്ടിനസ് നാളെ ഇന്ത്യയിൽ

Newsroom

അർജന്റീനയുടെ ഫിഫ ലോകകപ്പ് ഹീറോ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലേക്ക്. താരം ആംസ്റ്റർഡാമിൽ നിന്ന് ധാൽകയിലേക്ക് വിമാനം കയറി. ധാക്കയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം നാളെ ഇന്ത്യയിലേക്ക് തിരിക്കും. കൊൽക്കത്തയിൽ ഒരു പ്രമോഷണൽ ഇവന്റിനായാണ് എമി ഇന്ത്യയിലെ വരുന്നത്. ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച സത്രദു ദത്ത ആണ് എമിയുടെ വരവിന്റെയും പിറകിൽ.

എമി 23 02 11 02 11 38 050

1970-കളിൽ പെലെയും 2008-ൽ മറഡോണയും കൊൽക്കത്തയിൽ എത്തിയിരുന്നു. ദുംഗ, കഫു, ലോതർ മത്തൗസ് എന്നിവരും മുമ്പ് കൊൽക്കത്ത സന്ദർശിച്ചിട്ടുണ്ട്. ഖത്തറിൽ നടന്ന ലോകകപ്പിൽ എമി മാർട്ടിനസ് ആയിരുന്നു പെനാൾട്ടി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ഹീറോ ആയത്. ഗോൾഡൻ ഗ്ലോവും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കായി കളിക്കുകയാണ് എമി.

എമി മാർട്ടിനസ് 23 07 02 17 24 51 090

എമി മാർട്ടിനസ് അടുത്ത ദിവസങ്ങളിൽ ചില ചടങ്ങുകളിൽ പങ്കെടുക്കും. താരം ആരാധകരുമായും സംവദിക്കും.