ബ്രണ്ടന്‍ മക്കല്ലത്തിന് മുമ്പ് ഇംഗ്ലണ്ട് കോച്ചാകുവാന്‍ ബോര്‍ഡ് സമീപിച്ചത് തന്നെയാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയയ്ക്കെതിരെ 4-0ന് പരമ്പര നഷ്ടമായതിനെത്തുര്ന്ന് അന്നത്തെ കോച്ചിംഗ് സംഘത്തെ അടിമുടി ബോര്‍ഡ് മാറ്റിയിരുന്നു.
മക്കല്ലത്തെ കോച്ചായി നിയമിച്ച ഇംഗ്ലണ്ടിന്റെ നീക്കം വലിയ ഫലമാണ് കണ്ടിരിക്കുന്നത്. 14ൽ 11 ടെസ്റ്റും വിജയിച്ച ഇംഗ്ലണ്ട് പാക്കിസ്ഥാനിൽ 3-0ന് ടെസ്റ്റ് പരമ്പര വിജയിക്കുകയും ചെയ്തിരുന്നു. താന്‍ അന്താരാഷ്ട്ര കോച്ചിംഗ് ദൗത്യത്തിന് തയ്യാറല്ലാത്തതിനാൽ തന്നെ അത് നിരസിക്കുകയായിരുന്നുവെന്നും പോണ്ടിംഗ് വ്യക്തമാക്കി.