വനിത ആഷസിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 328/7 എന്ന നിലയിൽ. എൽസെ പെറിയ്ക്ക് തന്റെ ശതകം ഒരു റൺസ് അകലെ നഷ്ടമായപ്പോള്‍ 61 റൺസ് നേടിയ താഹ്‍ലിയ മഗ്രാത്ത് ആണ് മറ്റൊരു പ്രധാന സ്കോറര്‍. ആഷ്‍ലൈ ഗാര്‍ഡ്നര്‍ 40 റൺസ് നേടി പുറത്തായി. 39 റൺസുമായി അന്നബെൽ സഥര്‍ലാണ്ടും 7 റൺസുമായി അലാന കിംഗുമാണ് ക്രീസിലുള്ളത്.
ബെത്ത് മൂണി 33 റൺസ് നേടി പുറത്തായപ്പോള്‍ ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോൺ മൂന്നും ലോറന്‍ ഫൈലര്‍ രണ്ടും വിക്കറ്റ് നേടി.