മുൻ ബാഴ്‌സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് വിരമിക്കാൻ സാധ്യത. ഇപ്പോൾ ബ്രസീൽ ക്ലബ് ഗ്രെമിയോയിൽ കളിക്കുന്ന സുവാരസ് പരിക്ക് കാരണം ആണ് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. കാൽ മുട്ടിനേറ്റ പരിക്കിന്റെ വേദന താരത്തെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. ഇതാണ് താരം വിരമിക്കുന്നത് ആലോചിക്കാൻ കാരണം. ക്ലബുമായി ഇതുസംബന്ധിച്ച് താരം ചർച്ചകൾ നടത്തുകയാണ്.
അമേരിക്കയിൽ നിന്നും സൗദിയിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ചാണ് സുവാരസ് ബ്രസീലിലേക്ക് എത്തിയത്. ഇനിയും ഒരു വർഷത്തെ കരാർ ഗ്രെമിയോയിൽ സുവാരസിന് ബാക്കിയുണ്ട്. 36കാരനായ താരം അമേരിക്കയിൽ കളിച്ച് വിരമിക്കാൻ ആയിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്.
ബ്രസീലിൽ വരും മുമ്പ് ഉറുഗ്വേൻ ടീമായ നാഷനലിൽ ആയിരുന്നു സുവാരസ്. താരം നവംബറിൽ തന്റെ നാട്ടിലെ ക്ലബിനോട് വിടപറഞ്ഞിരുന്നു. ബാഴ്സലോണ ലിവർപൂൾ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകളിൽ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് സുവാരസ്. കരിയറിൽ ഇതുവരെ 23 കിരീടങ്ങൾ സുവാരദ് നേടിയിട്ടുണ്ട്.