റൊണാൾഡോക്ക് ഒപ്പം കളിക്കാൻ ഹകീം സിയെച് എത്തുന്നു

Newsroom

ചെൽസിയുടെ ഹകിം സിയെചിനെ സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസർ രംഗത്ത്. സിയെചും അൽ നസറും തമ്മിൽ കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ചെൽസിയും താരത്തെ വിൽക്കാൻ ആണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ പി എസ് ജിയിലേക്ക് പോകാൻ സിയെച് ശ്രമിച്ചു എങ്കിലും അത് സാങ്കേതിക കാരണങ്ങളാൽ പരാജയപ്പെട്ടിരുന്നു. റൊണാൾഡോ എത്തിയത് മുതൽ ലോക ശ്രദ്ധ ലഭിച്ച അൽ നസർ ഈ സീസണിൽ യൂറോപ്പ്യൻ ഫുട്ബോളിൽ സജീവമായ പല വലിയ താരങ്ങളെയും സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

Havertz Ziyech Chelsea Crystal Palace

സിയെച് അൽ നസറിൽ പോകാൻ സമ്മതിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ഇപ്പോൾ ഇരു ക്ലബുകളും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്‌.

2020-ൽ അയാക്സിൽ നിന്ന് ചെൽസിയിൽ എത്തിയ സിയെച് തുടക്കത്തിൽ നല്ല പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടുണ്ട്. 30 കാരനായ സിയെച് പക്ഷെ പിന്നീട് സ്ഥിരത പുലർത്താതെ ആയി. ലോകകപ്പിൽ മൊറോക്കോയ്ക്ക് ആയി ഗംഭീര പ്രകടനങ്ങൾ നടത്തിയത് ചെൽസി ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു‌. പക്ഷെ തിരികെ ചെൽസി ടീമിൽ എത്തിയപ്പോൾ ആ മികവ് ആവർത്തിക്കാൻ സിയെചിനായില്ല. ഇനിയും രണ്ട് വർഷത്തെ കരാർ സിയെചിന് ചെൽസിയിൽ ഉണ്ട്.