കൊറിയൻ യുവ സെന്റർ ബാക്ക് ജി സൂ കിം ബ്രെന്റ്ഫോർഡിലേക്ക്

Newsroom

പതിനെട്ടുകാരനായ കൊറിയൻ ഡിഫൻഡർ ജി-സൂ കിം പ്രീമിയർ ലീഗ് ക്ലബ് ആയ ബ്രെന്റ്ഫോർഡിലേക്ക്. താരം ബ്രെന്റ്ഫോർഡിൽ കരാർ ഒപ്പുവെക്കുമെന്ന് അദ്ദേഹത്തിന്റെ കൊറിയൻ ക്ലബ് സിയോങ്നം സ്ഥിരീകരിച്ചു. സിയോങ്‌നാം എഫ്‌സിയുടെ നിലവിലെ പ്രസിഡന്റായ സിയോങ്‌നം മേയർ ഷിൻ സാങ്-ജിൻ ഔദ്യോഗികമായി താരത്തിന് യാത്രയയപ്പ് നൽകി.

Picsart 23 06 17 02 03 20 946

2023ലെ ഫിഫ അണ്ടർ 20 ലോകകപ്പിന്റെ സെമിഫൈനലിൽ എത്തിയ കൊറിയൻ ടീമിന്റെ ഭാഗമായിരുന്നു ജി സൂ. ടൂർണമെന്റിൽ കൊറിയ നാലാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം കെ ലീഗ് 1ൽ അരങ്ങേറ്റം കുറിക്കാൻ താരത്തിനായിരുന്നു. താരത്തെ സ്വന്തമാക്കിയാൽ യൂറോപ്പിലെ തന്നെ മറ്റേതെങ്കിലും ക്ലബിലേക്ക് ലോണിൽ അയക്കാൻ ആണ് ബ്രെന്റ്ഫോർഫ് പദ്ധതിയിടുന്നത്.