ചെന്നൈയിൻ എഫ് സിയുടെ താരം അനിരുദ്ധ് താപയെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കിയതായി റിപ്പോർട്ട്. വലിയ ട്രാൻസ്ഫർ തുകയും ഒപ്പം ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ വേതന പാക്കേജുമാണ് താപയ്ക്ക് ലഭിക്കുന്നത് എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. ഒരോ വർഷവും 3 കോടിയോളം സാലറിയായി താരത്തിന് ബഗാൻ നൽകും. താപ ഇതിനകം തന്നെ കരാർ ഒപ്പുവെച്ചു കഴിഞ്ഞു. 3 കോടി ട്രാൻസ്ഫർ തുകയായി മോഹൻ ബഗാൻ ചെന്നൈയിന് നൽകും. മുംബൈ സിറ്റിയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.
2024 വരെയുള്ള കരാർ താപയ്ക്ക് ചെന്നൈയിനിൽ ഇപ്പോൾ ഉണ്ട്. 2028വരെയുള്ള കരാർ ആകും താപ മോഹൻ ബഗാനിൽ ഒപ്പുവെക്കുജ. 2016 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് അനിരുദ്ധ്. മോഹൻ ബഗാനിൽ അഞ്ച് വർഷത്തോളം നീണ്ടു നിൽക്കുന്ന കരാർ താപ അംഗീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സീസണിൽ ഒഡീഷയുടെയും മോഹൻ ബഗാനും വലിയ ഓഫറുകൾ താപക്ക് മുന്നിൽ വെച്ചു എങ്കിലും താരം അത് നിരസിച്ചിരുന്നു.
ഇപ്പോൾ ചെന്നൈയിന്റെ ക്യാപ്റ്റൻ ആണ് താപ. ഇതുവരെ ചെന്നൈയിനായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം 8 ഗോളുകളും 10 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈയിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും താപയാണ്.