ഓറഞ്ച് പടയെ തുരത്തി മോഡ്രിചും ക്രൊയേഷ്യയും നാഷൺസ് ലീഗ് ഫൈനലിൽ

Newsroom

Updated on:

Picsart 23 06 15 02 53 52 159
Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ നാഷൺസ് ലീഗിൽ ക്രൊയേഷ്യ ഫൈനലിൽ. ഇന്ന് നെതർലാന്റ്സിൽ നടന്ന സെമി ഫൈനലിൽ ആതിഥേയരെ തന്നെ തോല്പ്പിച്ച് ആണ് ക്രൊയേഷ്യ ഫൈനലിലേക്ക് മുന്നേറിയത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തിൽ 4-2ന്റെ വിജയം അവർ സ്വന്തമാക്കി. ക്രൊയേഷ്യയുടെ ചരിത്രത്തിലെ രണ്ടാം ഫൈനൽ ആണ് ഇത്.

ക്രൊയേഷ്യ 23 06 15 01 59 58 850

ഇന്ന് മത്സരം നന്നായി തുടങ്ങിയത് ക്രൊയേഷ്യ തന്നെ ആയിരുന്നു. അവർ പന്ത് കൈവശം വെച്ച് നന്നായി തന്നെ കളിച്ചു. പക്ഷേ ആദ്യ ഗോൾ വന്നത് നെതർലന്റ്സിൽ നിന്ന് ആയിരുന്നു. മത്സരത്തിന്റെ 34ആം മിനുട്ടിൽ മലന്റെ സ്ട്രൈക്കിൽ നെതർലന്റ്സ് മുന്നിൽ എത്തി. ആദ്യ പകുതി ഈ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ കുറച്ചു കൂടെ മെച്ചപ്പെട്ട ക്രൊയേഷ്യ 55ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സമനിലയിലേക്ക് ക്രൊയേഷ്യ എത്തി. ക്രമരിച് ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. മത്സരത്തിന്റെ 72ആം മിനുറ്റിൽ പസലിചുലൂടെ രണ്ടാം ഗോൾ ക്രൊയേഷ്യ നേടി. കളി ക്രൊയേഷ്യ വിജയിക്കുക ആണെന്ന് തോന്നിയ മത്സരത്തിന്റെ 96ആം മിനുട്ടിൽ നോവ ലാങിലൂടെ നെതർലന്റ്സ് സമനില കണ്ടെത്തി. സ്കോർ 2-2.

Picsart 23 06 15 02 01 00 571

ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിൽ എട്ട് മിനുട്ട് പിന്നിടവെ പെട്കോവിചിലൂടെ ക്രൊയേഷ്യയുടെ മൂന്നാം ഗോൾ. അവർ 3-2ന് മുന്നിൽ എത്തി. മത്സരം അവസാനിക്കാൻ 5 മിനുട്ട് മാത്രം ബാക്കിയിരിക്കെ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മോഡ്രിച് ക്രൊയേഷ്യയുടെ വിജയം ഉറപ്പിച്ചു. സ്കോർ 4-2.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഇറ്റലി സ്പെയിനെ ആണ് നേരിടുക.