ജോർദി ആൽബയെയും സ്വന്തമാക്കാൻ ഇന്റർ മയാമി

Newsroom

ലയണൽ മെസ്സിയെ സ്വന്തമാക്കിയ ഇന്റർ മയാമി ഇപ്പോൾ ജോർദി ആൽബയ്ക്ക് ആയും രംഗത്ത് ഉള്ളതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ആൽബ അമേരിക്കൻ ക്ലബുമായി ചർച്ചയിലാണ്. സൗദി അറേബ്യയിൽ നിന്ന് രണ്ട് ക്ലബുകളുടെ ഓഫർ ആൽബക്ക് ഉണ്ടെങ്കിലും അദ്ദേഹം മെസ്സിക്ക് ഒപ്പം കളിക്കാൻ ആണ് ആഗ്രഹിക്കുന്നത്.

ജോർദി ആൽബ 23 06 13 21 57 37 355

മെസ്സിയുടെ ബാഴ്സലോണയിലെ മുൻ സഹതാരങ്ങൾ ആയിരുന്ന ജോർദി ആൽബയെ മാത്രമല്ല സെർജിയോ ബുസ്കറ്റ്സിനെയും സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ഈ സീസണിൽ കരാർ അവസാനിച്ചതോടെ ജോർദി ആൽബ ഫ്രീ ഏജന്റായി മാറിയിരുന്നു. 34കാരനായ ആൽബ 11 വർഷത്തോളം ബാഴ്സലോണയിൽ ചിലവഴിച്ചിരുന്നു. ബാഴ്സലോണക്ക് ഒപ്പം 17 കിരീടങ്ങൾ താരം നേടിയിട്ടുണ്ട്.