കിലിയൻ എംബപ്പെ താൻ പി എസ് ജിയിൽ കരാർ പുതുക്കില്ല എന്ന് അറിയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2024വരെയാണ് ഇപ്പോൾ എംബപ്പെക്ക് പി എസ് ജിക്ക് കരാർ ഉള്ളത്. എംബപ്പെക്ക് വേണം എങ്കിൽ 2025വരെ എംബപ്പെക്ക് കരാർ നീട്ടാം. എന്നാൽ എംബപ്പെ അങ്ങനെ പുതുക്കില്ല.ഇതോടെ പി എസ് ജിക്ക് താരത്തെ നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥയിൽ ആയിരിക്കുക ആണ്.
പി എസ് ജിക്ക് ഇനി രണ്ട് ഓപ്ഷൻ മാത്രമെ ഉള്ളൂ എന്ന് ഫബ്രിസിയോ പറയുന്നു. ഒന്നുകിൽ അടുത്ത സമ്മറിൽ എംബപ്പെയെ പി എസ് ജിക്ക് ഫ്രീ ആയി നഷ്ടമാകും.അല്ലായെങ്കിൽ പി എസ് ജി എംബപ്പെയെ ഈ സമ്മറിൽ വിൽക്കേണ്ടി വരും. എംബപ്പെയെ ഈ സീസണിൽ സ്വന്തമാക്കാൻ ഏതെങ്കിലും ക്ലബുകൾ ശ്രമിക്കുമോ എന്നതാകും ഈ ട്രാൻസ്ഫർ വിൻഡോയിലെ ചർച്ച.
റയൽ മാഡ്രിഡ് നേരത്തെ എംബപ്പെക്ക് ആയി ശ്രമിച്ചിരുന്നു. ഇപ്പോൾ ബെൻസീമ റയൽ വിട്ടതു കൊണ്ട് എംബപ്പെയെ ടീമിൽ എത്തിക്കാൻ റയൽ ഈ സമ്മറിൽ തന്നെ ശ്രമിച്ചാലും അത്ഭുതമില്ല.